മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ദില്ലി:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഒന്‍പത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 107 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്.
1567 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് മത്സരിക്കുന്നത്. ഇവരില്‍ 101 പേര്‍ വനിതകളാണ്. സിക്കിം നിയമസഭയിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തോടെ ജനവിധി പൂര്‍ത്തിയാകും.
14.4 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മദിദാനാവകാശം വിനിയോഗിക്കുക. 1.65 ലക്ഷം ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മത്സരിയ്ക്കുന്ന റായ് ബറേലിയും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനി മത്സരിയ്ക്കുന്ന ഗാന്ധിനഗറുമാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിയ്ക്കുന്ന മണ്ഡലങ്ങള്‍.
മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, ജനതാദള്‍ (യു) നേതാവ് ശരത് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പ, കേന്ദ്രമന്ത്രിമാരായ ശ്രീപ്രകാശ് ജയ്സ്വാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു.












Click it and Unblock the Notifications