തട്ടിക്കൊണ്ടുപോകല്‍: ഇന്റലിജന്റ്സ് അന്വേഷിക്കും
തിരുവനന്തപുരം: വയനാട്ടിലെ പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിഎന്‍ ശശീന്ദ്രനെ തട്ടിക്കൊണ്ടു പോയ കേസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്‍റലിജന്റ്സ് ഐജി കെ പത്മകുമാറിനാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ വയനാട് ജില്ലയിലെ സിപിഎമ്മിനും മാനന്തവാടി ഡിവൈഎസ്പിക്കും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് ഇന്റലിജന്റ്സിന് കൈമാറിയത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡിജിപി ജേക്കബ് പുന്നൂസിന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.
സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും അവര്‍ക്ക് അനുകൂലമായി മൊഴി നല്കാന്‍ വയനാട് ഡിവൈഎസ് പി ആവശ്യപ്പെട്ടെന്നും ശശീന്ദ്രന്‍ കോടതിയില്‍ മൊഴി നല്കിയിരുന്നു.












Click it and Unblock the Notifications