പിണറായി ജയരാജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു: രവി
കൊച്ചി: കയ്യില്‍ നിന്നും ബോംബ് പൊട്ടിയ സംഭവത്തില്‍ പി. ജയരാജനെയും മകനെയും രക്ഷിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.
പിണറായി എന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. കയ്യില്‍ നിന്നും ബോംബ് പൊട്ടിയിട്ട് അത് പടക്കം പൊട്ടിയതാണെന്ന് പറയാന്‍ തൊലിക്കട്ടിയുള്ളവര്‍ക്ക് എന്തും പറയാം.
പിണറായി പറഞ്ഞ കാര്യങ്ങള്‍ അവജ്ഞയോടെ തള്ളാനാണ് തോന്നിയത്. പക്ഷേ അദ്ദേഹം സിപിഎം സെക്രട്ടറി ആയതുകൊണ്ടാണ് മറുപടി പറയുന്നത്. മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയേയോ വിളിച്ചന്വേഷിക്കാതെ ഞാന്‍ എസ്‌പിയെ വിളിച്ചുവെന്നാണ് പിണറായിയുടെ ആരോപണം.
എസ്‌പിയെ വിളിച്ചുവെന്നകാര്യം ഞാന്‍ നിഷേധിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ ഞാന്‍ ഇനിയും വിളിക്കും. അതില്‍എനിക്കൊരു വിഷമവുമില്ല- രവി പറഞ്ഞു.
ജയരാജന്റെ മകന്‍ കയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടി ആശുപത്രിയിലാണ്. എവിടെ ബോംബ് വയ്‌ക്കാനാണ് അവര്‍ ശ്രമിച്ചത്. പടക്കമാണ് കയ്യിലിരുന്ന് പൊട്ടിയതെന്നാണ് പിണറായി പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയില്ലത്രേ.
വയലാര്‍ രവി എസ്‌പിയെ വിളിച്ച കാര്യം അദ്ദേഹം അറിഞ്ഞു. നാട്ടില്‍ പോകാത്തതുകൊണ്ട് ബോംബു പൊട്ടിയകാര്യം അദ്ദേഹം അറിഞ്ഞില്ല. ജരാജനേയും മകനെയും രക്ഷിക്കണം അതിനായി പുകമറയുണ്ടാക്കാനാണ് പിണറായിയുടെ ശ്രമം- അദ്ദേഹം ആരോപിച്ചു.
ബോംബ് പൊട്ടിയ സംഭവത്തില്‍ അന്വേഷണം ഇഴയുകയാണ്. പത്തു ദിവസം കഴിഞ്ഞാണ് ഫൊറന്‍സിക് അന്വേഷണംതന്നെ തുടങ്ങിയത്. കണ്ണൂരില്‍ സിപിഎം സ്വന്തം അക്രമങ്ങള്‍ക്ക് മറയിടാനുള്ള തന്ത്രമാണ് മെനയുന്നതെന്നും രവി ആരോപിച്ചു.












Click it and Unblock the Notifications