സസ്യഭുക്കുകള്‍ക്ക് സ്പെഷ്യല്‍ കോണ്ടം
ലണ്ടന്‍ : എയ്ഡ്സ് ഉള്‍പ്പെടെയുള്ള മാരകമായ ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയയാതോടെയാണ് സാധാരണക്കാരും കോണ്ടം എന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്.
ഇതിന് മാര്‍ക്കറ്റില്‍ ചെലവേറിയതോടെ നിര്‍മ്മാതാക്കള്‍ വിവിധ നിറത്തിലും മണത്തിലും ഉള്ളവ മുതല്‍ സ്പന്ദിക്കുന്ന കോണ്ടങ്ങള്‍ വരെ പുറത്തിറക്കി. ഇതില്‍ സ്പന്ദിക്കുന്ന കോണ്ടങ്ങള്‍ വന്‍ വിവാദങ്ങളുമുണ്ടാക്കി. ഒടുവിലിതാ വെജിറ്റേറിയന്‍ കോണ്ടങ്ങളും വന്നിരിക്കുന്നു.
ബ്രിട്ടനിലെ വിപണിയിലാണ് ഈ വെജ് കോണ്ടങ്ങള്‍ എത്തിയിരിക്കുന്നത്. ബ്രിട്ടനിലെ സസ്യഭുക്കുകളുടെ സംഘടനയായി വെജന്‍ സൊസൈറ്റിയില്‍ പുതിയ കോണ്ടം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സൊസൈറ്റിയുടെ ലോഗോയോടുകൂടിയാണ് ഫ്യൂഷന്‍ കോണ്ടങ്ങള്‍ പുറത്തിറങ്ങുന്നത്.
ഇന്ത്യന്‍ വംശജരായ സന്ദീപ് ഷാ, കേതന് ഷാ എന്നീ സഹോദരങ്ങളാണ് വെജ് കോണ്ടങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഫ്യൂഷന്‍ കോണ്ടംസ് ആണ് മറ്റു ബ്രാന്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി പൂര്‍ണമായും സസ്യജന്യമെന്ന് അവകാശപ്പെട്ടുകൊണ്ട് വെജ് കോണ്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പാലിലെ ഘടകമായ കാസിന് കോണ്ടം നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ കോണ്ടത്തില്‍ കാസിന് കലര്‍ന്നിട്ടില്ല. ബ്രിട്ടനില്‍ മൊത്തം 30ലക്ഷം സസ്യഭുക്കുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 1,80,000 പേര് പാലുല്പന്നങ്ങള്പോലും ഉപയോഗിക്കാത്ത ശുദ്ധ സസ്യഭുക്കുകളാണ്.
യുവാക്കളില്‍ ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട് എന്നത് വെജ് കോണ്ടത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications