ലാഹോറിലെ കോളെജില്‍ ജീന്‍സ് നിരോധിച്ചു
ലാഹോര്‍: പാകിസ്‌താനിലെ ലാഹോര്‍ നഗരത്തിലുള്ള ഒരു പ്രമുഖ വനിതാ കോളെജില്‍ ജീന്‍സ് നിരോധിച്ചു.
ലാഹോറിലെ ഏറ്റവും പഴക്കം ചെന്ന കലാശാലകളില്‍ ഒന്നായ കിന്നാര്‍ഡ് കോളെജിലാണ് വിദ്യാര്‍ത്ഥിനികള്‍ ജീന്‍സ് ഇടുന്നത് നിരോധിച്ചിരക്കുന്നത്.
ജീന്‍സിന് മാത്രമല്ല ശരീരത്തില്‍ ഇറുകിച്ചേര്‍ന്നുകിടക്കുന്ന മറ്റു വസ്‌ത്രങ്ങള്‍ക്കും വിലക്കുണ്ട്. ചുരിദാറോ അതുപോലുള്ള മറ്റ് അയഞ്ഞ വസ്‌ത്രങ്ങളോ ധരിച്ചായിരിക്കണം കോളിജില്‍ വരേണ്ടതെന്ന് വൈസ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്‌്‌ഥിനികളെ അറിയിച്ചു.
ഏത് വസ്‌ത്രമാണ് ധരിക്കുന്നതെങ്കിലും അതിനൊപ്പം ഷാള്‍ ധരിക്കണമെന്നും നിബന്ധനയുണ്ട്. ചില മതവിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് കോളെജ് അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് സൂചന.
പുതിയ നിബന്ധനയോടുള്ള കുട്ടികളുടെ പ്രതികരണം എന്താണെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications