ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഒബാമ
വാഷിങ്‌ടണ്‍: അല്‍ ഖ്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടാകുമന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ.
ബിന്‍ ലാദന്‍ മരിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നതായി പാകിസ്‌താന്‍ പ്രസിനന്റ് ആസിഫ് അലി സര്‍ദാരി അഭിപ്രായപ്പെട്ടിട്ട് ദിവസങ്ങള്‍ക്കമാണ് ഒബാമയുടെ പ്രഖ്യാപനം.
അമേരിക്കയ്‌ക്കെതിരെ ഇനിയും ആക്രമണം നടത്താന്‍ ബിന്‍ ലാദനും കൂട്ടര്‍ക്കും സാധിക്കരുതെന്ന് ഒബാമ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെത്തി 100 ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് മിസോറിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഒരു പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കടമാണ്. സെപ്‌റ്റംബര്‍ 11 ആക്രമണത്തിന് പിന്നില്‍ അല്‍ ഖ്വയ്‌ദ ആണ്. അല്‍ ഖ്വയ്‌ദയും താലിബാനും അമേരിക്കയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണ്- അദ്ദേഹം പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിലേയ്‌ക്ക് കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാനുള്ള തന്റെ തീരുമാനത്തെ ഒബാമ ന്യായീകരിച്ചു. മാത്രമല്ല അമേരിക്കയുടെ കയ്യിലുള്ള ആണവായുധങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അമേരിക്കയ്‌ക്ക് കഴിയുമെന്നും ഒബാമ പറഞ്ഞു.
നേരത്തേ താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ഈ ആയുധങ്ങള്‍ കൈവശപ്പെടുത്താനുള്ള സാധ്യതയില്‍ അമേരിക്ക ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിരുന്നു.
അമേരിക്കയുടെ അവസ്ഥയില്‍ ഇപ്പോള്‍ കുറച്ച് മാറ്റം വന്നിട്ടുണ്ടെന്നും അതില്‍ താന്‍ സന്തോഷവാനാണെന്നും എന്നാല്‍ പൂര്‍ണമായും സംതൃപ്‌തനല്ലെന്നും നേരത്തേ ടൗണ്‍ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ഒബാമ പറഞ്ഞിരുന്നു.












Click it and Unblock the Notifications