കീഴടങ്ങില്ലെന്ന് എല്‍ടിടിഇ
കൊളംബോ: ശ്രീലങ്കന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് തമിഴ്പുലികള്‍.
ശ്രീലങ്കയില്‍ പുലികളുടെ അവസാന കേന്ദ്രത്തില്‍ സൈന്യം നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്നും പുലികള്‍ ആവശ്യപ്പെട്ടു.
അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയ്ക്ക് അയച്ച ഒരു ഇമെയില്‍ സന്ദേശത്തിലാണ് പുലികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങള്‍ കീഴടങ്ങുകയോ ആയുധം താഴെ വയ്ക്കുകയോ ഇല്ല. മരണം വരെ പോരാടും എന്നാണ് എല്‍ടിടിഇ നേതാവ് ബാലസിംഗം നടേശന് മെയിലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ പുലികള്‍ക്കെതിരായ സൈനിക നടപടി തുടരുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ പറഞ്ഞു. എന്നാല്‍ പുലികള്‍ക്കെതിരെയുള്ള നടപടിയുടെ പേരില്‍ സാധാരണക്കാരെ യാതൊരു തരത്തിലും ഉപദ്രവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രീട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് മിലിബാന്‍ഡ്, ഫ്രാന്‍സ് വിദേശകാര്യമന്ത്രി ബെര്‍ണാഡ് കൗച്ചര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് രാജപക്സെ നിലപാട് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുദ്ധമേഖലയില്‍ അമ്പതിനായിരത്തോളം സാധാരണ ജനങ്ങള്‍ ഇനിയും അവശേഷിക്കുന്നതായി രാജപക്സെ പറഞ്ഞു. അവരെ എത്രയും വേഗം മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎന്‍ കണക്കനുസരിച്ച് 2009ല്‍ ലങ്കയിലെ പോരാട്ടത്തില്‍ അറുപത്തി അയ്യായിരം സാധാരണക്കാരാണ് മരിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications