ഗുജറാത്ത് കലാപം: മാപ്പു പറയില്ലെന്ന് മോഡി
ദില്ലി: ഗുജറാത്ത് കലാപക്കേസില്‍ താന്‍ മാപ്പു ചോദിക്കില്ലെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാപ്പ് ചോദിക്കാന്‍ ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. എന്തിനാണ് മാധ്യമങ്ങള്‍ എന്നെ മാത്രം ഒറ്റപ്പെടുത്തുന്നത്. എന്ത്‌കൊണ്ടാണ് എന്നോട് മാത്രം ക്ഷമിക്കാത്തത്.
കലാപത്തില്‍ തെറ്റു ചെയ്‌തുവെന്ന് തെളിഞ്ഞാന്‍ എന്നെ പരസ്യമായി തൂക്കിക്കൊന്നോളൂ, പക്ഷേ ഞാന്‍ മാപ്പു പറയില്ല- മോഡി പറഞ്ഞു.
തനിക്കെതിരെ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കും നേട്ടമില്ലെന്നും മോഡി പറഞ്ഞു.
എന്നെക്കുറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ ഒരുവശം മാത്രമേ കാണുന്നുള്ളു. കാണ്ഡഹാറില്‍ വിമാനം റാഞ്ചിയപ്പോള്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.
അതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. അന്ന് നിശബ്ദമായിരുന്നിട്ട് ഇപ്പോള്‍ അവര്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മോഡി കുറ്റപ്പെടുത്തി.












Click it and Unblock the Notifications