വരുണ്‍ ഗാന്ധിയുടെ പരോള്‍ നീട്ടി
ദില്ലി: വരുണ്‍ ഗാന്ധിയുടെ പരോള്‍ കാലാവധി മെയ് 14വരെ നീട്ടി. ദേശീയ സുരക്ഷാ നിയമ പ്രകാരമായിരുന്നു വരുണിനെതിരെ കേസെടുത്തത്.
സുപ്രീം നേരത്തേ അനുവദിച്ച പരോളിന്റെ കാലാവധി വെള്ളിയാഴ്‌ച അവസാനിച്ചു. ജാമ്യകാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് കോടതി മെയ് 14വരെ പരോള്‍ നീട്ടാന്‍ ഉത്തരവിട്ടത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വരുണ്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ജാമ്യം അനുവദിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വരുണ്‍ ഗാന്ധി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിനെത്തുടര്‍ന്നാണ് വരുണിനെതിരെ കേസെടുത്തത്.












Click it and Unblock the Notifications