ഗോധ്ര കലാപം: അതിവേഗക്കോടതികള്‍ സ്ഥാപിക്കണമെന്ന്
ദില്ലി: ഗുജറാത്ത് കലാപക്കേസുകള്‍ വാദിക്കുന്നതിനായി സംസ്ഥാനത്തിനകത്ത് ആറ് അതിവേഗക്കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം.
കലാപക്കേസുകള്‍ സംസ്ഥാനത്തിന് പുറത്ത് വാദിക്കണെന്ന അപേക്ഷ നിരസിച്ചുകൊണ്ടാണ് സുപ്രീം കോടതി അതിവേഗക്കോടതികള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിചാരണ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കേസ് അന്വേഷണിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം മാനിച്ചാണ് സുപ്രീം കോടതി കേസ് ഗുജറാത്തില്‍ത്തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചത്.
കേസ് സംസ്ഥാനത്തിനകത്ത് വാദിക്കുമ്പോള്‍ സാക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്താനാകില്ലെന്നും മറ്റേതെങ്കിലും സംസ്ഥാനത്ത് കേസ് പരിഗണിക്കണമെന്നും കാണിച്ച് മനുഷ്യാവകാശ കമ്മീഷനാണ് ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍ കേസ് ഗുജറാത്തിന് പുറത്തേയ്ക്ക് മാറ്റേണ്ടതില്ലെന്നും സാക്ഷികള്‍ക്കു വേണ്ട സംരക്ഷണം നല്കി വിചാരണം തുടരമെന്നും പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
സിബിഐ മുന്‍ മേധാവി ആര്.കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണ നടപടികള്‍ നിരീക്ഷിക്കാമെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications