ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവിന് കുത്തേറ്റു
ദില്ലി: ചാനല്‍ ചര്‍ച്ചയ്‌ക്കിടെ ദില്ലി ബിജെപി വൈസ് പ്രസിഡന്റ് സുനില്‍ ജിന്‍ഡാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തി പരിക്കേല്‌പിച്ചു. കൈയ്‌ക്ക് പരിക്കേറ്റ ജിന്‍ഡാലിനെ അബോധാവസ്ഥയില്‍ ദില്ലി ലാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ചര്‍ച്ചയാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചത്. ദില്ലി ലേ മെറിഡിയന്‍ ഹോട്ടലിലായിരുന്നു സംഭവം.
വെസ്റ്റ് ദില്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജഗദീഷ് മുക്തി, കോണ്‍ഗ്രസിലെ മഹാബല്‍ മിശ്ര എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാണ് നടന്നത്. ഒടുവില്‍ നേതാക്കള്‍ തമ്മിലുള്ള വാഗ്വാദം ഇരുപാര്‍ട്ടികളിലെ പ്രവര്‍ത്തകരും തമ്മിലായി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ജിന്‍ഡാലിന് കുത്തേറ്റത്.












Click it and Unblock the Notifications