സിപിഎം നക്ഷത്രഹോട്ടല്‍: സ്ഥലം അളക്കുന്നത് തടഞ്ഞു
കോഴിക്കോട്: സിപിഎം തുടങ്ങാനിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് വേണ്ടി സ്ഥലം അളക്കുന്നത് ജനതാദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ജനതാദള്‍ ഓഫീസിലേയ്‌ക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ സ്ഥലം അളക്കല്‍ നടപടികള്‍ തടഞ്ഞത്.
വെള്ളിയാഴ്‌ച രാവിലെ സ്ഥലം അളക്കുന്നതിനായി സര്‍വ്വേ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ജനതാദള്‍ ജില്ലാ സെക്രട്ടറി എംപി മായിന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ എത്തി തടസ്സം നില്‍ക്കുകയായിരുന്നു.
ഇതോടെ ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കുന്നത് നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. ഇതോടെ സ്ഥലത്ത് ചെറിയ സംഘര്‍ഷമുണ്ടായി. ഇതിനെത്തുടര്‍ന്ന് സ്ഥലമളക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.












Click it and Unblock the Notifications