കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശമുണര്‍ത്തി സാന്പിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച

  • By Staff
Google Oneindia Malayalam News

Pooram fireworks
തൃശൂര്‍: ദേശക്കാരുടെ സിരകളില്‍ പൂരാവേശം പടര്‍ത്തുന്ന സാമ്പിള്‍ വെടിക്കെട്ട്‌ വെള്ളിയാഴ്‌ച നടക്കും.

വരാനിരിയ്‌ക്കുന്ന മാനത്തെ പൂരത്തിന്റെ വരവറിയിക്കുന്ന സാമ്പിള്‍ വെടിക്കെട്ട്‌ തേക്കിന്‍കാട്‌ മൈതാനിയില്‍ വൈകിട്ട്‌ ഏഴു മണിയോടെയാണ്‌ ആരംഭിയ്‌ക്കുക. ഒരു മണിക്കൂര്‍ നീണ്ടുനില്‌ക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന ആദ്യം തിരുവമ്പാടിയും തുടര്‍ന്ന്‌ പാറമേക്കാവുമാണ്‌ തിരി കൊളുത്തുക.

ശബ്ദത്തിന്റെ തീവ്രത കുറച്ച്‌ മാനത്ത്‌ വര്‍ണരാജി തീര്‍ക്കുന്ന വെടിക്കെട്ടായിരിക്കും ഇത്തവണത്തേതെന്ന്‌ തിരുവനമ്പാടി, പാറമേക്കാവ്‌ വിഭാഗങ്ങളുടെ വെടിക്കെട്ട്‌ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഇരുവിഭാഗങ്ങളും അതീവ രഹസ്യമായി തയാറാക്കിയ അമിട്ടുകളാണ്‌ സാമ്പിള്‍ വെടിക്കെട്ടിനെ ആകര്‍ഷകമാക്കുന്നത്‌. പൂരത്തലേന്ന്‌ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ ചെറുപതിപ്പ്‌ തന്നെയായിരിക്കും സാമ്പിളിലും പൊട്ടിയ്‌ക്കുക. സാമ്പിള്‍ വെടിക്കെട്ട്‌ കാണുമ്പോള്‍ തന്നെ പൂരവെടിക്കെട്ടിന്റെ സൂചനകളും ലഭിയ്‌ക്കുമെന്ന്‌ ചുരുക്കം. ഞായറാഴ്‌ചയാണ്‌ പൂരം. തിങ്കളാഴ്‌ച 3.30ന്‌ പൂരം വെടിക്കെട്ട്‌ ആരംഭിയ്‌ക്കും. രാവിലെ ആറ്‌ മണി വരെ ഇത്‌ തുടരും.

മുഴങ്ങുന്ന ഡൈനയും കുഴിമിന്നികളും ഗുണ്ടുകളും ആദ്യം ശബ്ദഘോഷം തീര്‍ക്കും. തുടര്‍ന്ന്‌ മാനത്ത്‌ വര്‍ണരാജി വിരിയ്‌ക്കുന്ന അമിട്ടുകള്‍. ഇങ്ങനെയാണ്‌ വെടിക്കെട്ടിന്റെ ക്രമം. തിരുവമ്പാടിയ്‌ക്ക്‌ വേണ്ടി മുണ്ടത്തിക്കോട്‌ സ്വദേശി മണിയും പാറമേക്കാവിന്‌ വേണ്ടി വെന്നൂര്‍ രാജനുമാണ്‌ വെടിക്കെട്ടിന്റെ ചുമതല വഹിയ്‌ക്കുന്നത്‌.

മനസ്സിലും കണ്ണിനും ഒരു പോലെ കുളിര്‍മ പകരുന്ന ചമയപ്രദര്‍ശനം വെള്ളിയാഴ്‌ച രാവിലെ തുടക്കമായി. പാറമേക്കാവ്‌ വിഭാഗത്തിന്റെ ചമയപ്രദര്‍നമാണ്‌ ആരംഭിച്ചത്‌. അമ്പലത്തിനോട്‌ ചേര്‍ന്ന അഗ്രശാലയിലാണ്‌ രണ്ട്‌ ദിവസം നീളുന്ന പ്രദര്‍ശനം. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം ശനിയാഴ്‌ച നടക്കും.

പാറമേക്കാവ്‌ 750 കുടകളും തിരുവമ്പാടി വിഭാഗം 650 കുടകളുമാണ്‌ ഇക്കുറി പണിതിരിയ്‌ക്കുന്നത്‌. ഇരുവിഭാഗവും അതീവ രഹസ്യമായി ഒരുക്കുന്ന സ്‌പെഷ്യല്‍ കുടകള്‍ ഒഴികെ എല്ലാം ചമയപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X