അഭയ സുപ്രീം കോടതി പരിഗണിക്കുന്നു
ദില്ലി: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് നല്കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിയ്ക്കും. ഇതേ ആവശ്യമുന്നയിച്ച് സിബിഐയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. സിബിഐയുടെ അന്വേഷഗതിയെ വിമര്‍ശിച്ചു കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് ഹേമയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
കര്‍ശനമായ ജാമ്യ വ്യവസ്ഥകളോടെയാണ് അന്ന് ജാമ്യം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മൂന്ന് പേര്‍ക്കും ജാമ്യ വ്യവസ്ഥകളില്‍ കോടതി ഇളവ് അനുവദിച്ചിരുന്നു












Click it and Unblock the Notifications