സെക്രട്ടേറിയറ്റ് ഇടിച്ചുനിരത്തണം: സുധാകരന്‍
ചെങ്ങന്നൂര്‍: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഇടിച്ച് നിരത്തണമെന്ന് മന്ത്രി ജി സുധാകരന്‍. ഇടിച്ചു നിരത്തിയ സെക്രട്ടേറിയറ്റിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെങ്ങന്നൂരില്‍ വ്യാഴാഴ്‌ച നടന്ന എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്ഷന്‍ ഓഫീസര്‍വരെയുള്ളവര്‍ ചെയ്യുന്ന ബ്രിട്ടീഷ്-രാജഭരണകാലത്തെ രീതികളാണ്. ആരും ജോലി ചെയ്യാറില്ല. ഒരു വര രണ്ടക്ഷരം എന്നതാണ് സ്ഥിതി.
ഇവര്‍ക്ക് അനുകൂലമായി ഏറ്റുപിടിക്കാന്‍ യൂണിയനുകളുമുണ്ട്. ആരു വിചാരിച്ചാലും നിയന്ത്രിക്കാന്‍ കഴിയാത്ത സാമൂഹിക വിരുദ്ധ ശക്തികള്‍ സെക്രട്ടേറിയറ്റില്‍ ഉണ്ട്. അവിടെ കൃത്രിമ പ്രൊമോഷന്‍ സംഘടിപ്പിക്കുന്ന ആളുകളും അനാവശ്യമായ ഒട്ടേറെ തസ്‌തികകളുമുണ്- മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ശംബളനിരക്ക് മറ്റു ജീവനക്കാര്‍ക്ക് കൂടി നല്‍കിയാല്‍ ഖജനാവ് അടക്കേണ്ടിവരും. പുനര്‍വിന്യാസം നടത്തിയാല്‍ സെക്രട്ടേറിയറ്റില്‍ നിലവിലുള്ളതില്‍ കാല്‍ഭാഗം ജീവനക്കാര്‍ മതി.
ഒരു തരം വലതുപക്ഷ രാഷ്ട്രീയ വ്യവസ്ഥയാണ് അവിടെയുള്ളത്. ജനങ്ങളുടെ ആവശ്യങ്ങളെ തടയുന്ന ഭരണവ്യവസ്ഥ സഹകരണമേഖലയെയും ബാധിച്ചു. പൊലീസിനകത്ത് മാഫിയാ ഏജന്റുമാരുണ്ട്. മോഷണമുതല്‍ ഇവരാണ് പങ്കുവയ്‌ക്കുന്നത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications