മൂന്നാംഘട്ടത്തില്‍ 50 പോളിങ്
ദില്ലി: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 50 ശതമാനത്തിലേറെ പോളിങ്. ഒമ്പതു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 107 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും സിക്കിമിലെ 32 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടന്നത്.
ചിലയിടങ്ങളിലെ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. മൂന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് പശ്ചിമബംഗാളിലും സിക്കിമിലുമാണ്. യഥാക്രമം 64, 65 ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പോളിങ നിരക്ക്. വെറും 25 ശതമാനം പോളിങ് രേഖപ്പെടുത്തിയ ജമ്മുകശ്‌മീരിലാണ് ഏറ്റവും കുറവ് പോളിങ്.
കനത്ത ചൂടും ഒറ്റപ്പെട്ട അക്രമസംഭവങ്ങളുമാണ് പോളിംഗ് ശതമാനം കുറച്ചതെന്ന് കരുതപ്പെടുന്നു. രാവിലെ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് കുറഞ്ഞ് വരികയായിരുന്നു.
ഏപ്രില്‍ 16നു നടന്ന ഒന്നാം ഘട്ടത്തില്‍ 60 ശതമാനവും 23നു നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവുമായിരുന്നു പോളിങ്.












Click it and Unblock the Notifications