പന്നിപ്പനി പടരുന്നു; ലോകം ആശങ്കയില്‍
ജനീവ: പന്നിപ്പനി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുവെന്ന് സ്ഥിരീകരിച്ചതോടെ ലോകആരോഗ്യ സംഘടന ഇത് ലെവല്‍ അഞ്ചില്‍ പ്പെട്ട പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു.
രണ്ടു രാജ്യങ്ങളില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പകര്‍ച്ചവ്യാധിയെയാണ് ലെവന്‍ അഞ്ചില്‍ പെടുത്തുക. ആകെ ആറു ലെവലുകളാണ് പകര്‍ച്ചവ്യാധികള്‍ക്ക് ഡബ്ല്യുഎച്ച്ഒ നല്കിയിരിക്കുന്നത്. ലോകമാസകലം വ്യാപിക്കുകയാണെങ്കില്‍ രോഗത്തെ ഏറ്റവും കൂടിയ ആറാം ലെവലില്‍ പെടുത്തും.
പന്നിപ്പനി ബാധിച്ച് മെക്സിക്കോയില്‍ ഇതുവരെ 176 പേര്‍ മരിച്ചുവെന്നാണ് കണക്ക്. മെക്സിക്കോയ്ക്ക് പുറത്ത് ഏക പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.
മൊത്തം 12 രാജ്യങ്ങളില്‍ ഇതുവരെ രോഗം വ്യാപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡ, ന്യൂസിലാന്‍ഡ്, സ്പെയിന്‍, ബ്രിട്ടന്‍, ജര്‍മനി, ഇസ്രയേല്‍, ഓസ്ട്രിയ, കോസ്റ്റാറിക്ക, പെറു, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവയാണ് രാജ്യങ്ങള്‍.
പന്നിപ്പനിയുടെ ഉത്ഭവകേന്ദ്രമായ മെക്സിക്കോയില്‍ ജനങ്ങള്‍ അഞ്ചുദിവസത്തേയ്ക്ക് വീടുവിട്ടു പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
മെയ് ആറു വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളെജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.. പൊതുയോഗങ്ങള്‍ക്കും നിരോധനമുണ്ട്. രോഗം വ്യാപിച്ചുവെന്ന് സ്ഥിരീകരിയ്ക്കപ്പെട്ടതോടെ അമേരിക്കയിലും നൂറോളം വിദ്യാലയങ്ങള്‍ പൂട്ടി. വിദ്യാര്‍ത്ഥികള്‍ ആര്‍ക്കെങ്കിലും പന്നിപ്പനിയുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ സ്കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ പ്രസിഡന്റ് ഒബാമ നിര്‍ദ്ദേശം നല്കി.
ആഗോള സാന്പത്തിക മാന്ദ്യത്തിന് പിന്നാലെ രാജ്യത്ത് പടര്‍ന്നു പിടിച്ച പന്നിപ്പനി മെക്സിക്കോയുടെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പനിഭീതി മൂലം വിനോദ സഞ്ചാരികള്‍ മെക്സിക്കോയിലേക്കുള്ള യാത്രകളില്‍ നിന്നും പിന്‍മാറി തുടങ്ങി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ എട്ട് ശതമാനം വിനോദ സഞ്ചാരമേഖലയുടെ സംഭാവനയാണ്.
രോഗം ബാധിച്ച ആരെങ്കിലും രാജ്യത്തേയ്ക്ക് വന്നിട്ടുണ്ടോ എന്നറിയാന്‍ ഇന്ത്യയില്‍ പരിശോധന കര്‍ശനമാക്കി. ഇന്ത്യയിലെവിടെയും പന്നിപ്പനി ബാധ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാരും ലോകജനാരോഗ്യ സംഘടനയും അറിയിച്ചു.
മൂന്നു ദിവസം മുന്‍പ് അമേരിക്കയിലെ ടെക്സാസില്‍ നിന്ന് ഹൈദരാബാദിലെത്തിയ വിദേശ ഇന്ത്യാക്കാരനില്‍ പന്നിപ്പനിയുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനയില്‍ അത് ശരിയല്ലെന്ന് കണ്ടെത്തി. അദ്ദേഹത്തിനു പന്നിപ്പനിയുടെ ലക്ഷണങ്ങളില്ലെന്നും ജലദോഷമാണെന്നും ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ കണ്ടെത്തിയതായി ആന്ധ്ര പ്രദേശ് ആരോഗ്യവിഭാഗം പ്രിന്‍സിപ്പള്‍ സെക്രട്ടറി എല്‍വി സുബ്രമണ്യം അറിയിച്ചു.
പനിയുടെ ഉത്ഭവ സ്ഥാനമായ മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെത്തിയ 50,000 പേരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. പനി ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്ന രാജ്യങ്ങളിലേയ്ക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പന്നിപ്പനി ബാധ ലോകമെങ്ങും വ്യാപിയ്ക്കന്ന സാഹചര്യത്തില്‍ ജാഗ്രത പാലിയ്ക്കാനും കരുതല്‍ നടപടികള്‍ സ്വീകരിയ്ക്കാനും ആരോഗ്യ മന്ത്രി പികെ ശ്രീമതി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
പനിബാധയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധിയ്ക്കാനയ്ക്ക് വിധേയമാക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പനി, ചുമ, ശരീര വേദന, തൊണ്ടയില്‍ അസ്വസ്ഥത ക്ഷീണം, കുളിര് തുടങ്ങി സാധാരണ പനിയുട ലക്ഷണങ്ങള്‍ തന്നെയാണ് പന്നിപ്പനിയ്ക്കും കണ്ടുവരുന്നത്.












Click it and Unblock the Notifications