തീവ്രവാദം: ഏറെ കെടുതികള്‍ ഇന്ത്യയില്‍
വാഷിങ്ടണ്‍: തീവ്രവാദത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് അമേരിക്കയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്.
ഇത്രയേറെ ഭീകരാക്രമണങ്ങള്‍ ഉണ്ടായെങ്കിലും 2008ല്‍ നടന്ന ആക്രമണങ്ങളില്‍ ഒരൊറ്റ കേസില്‍പ്പോലും വിചാരണ നടപടികള്‍ നടന്നിട്ടില്ലെന്നും കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ ആക്രമണത്തിന് പുറമേ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കുനേരെയുണ്ടായ ആക്രമണം, ജയ്പൂര്‍ ബോംബ് സ്ഫോടനം, അഹമ്മദാബാദ്, ദില്ലി, അസം എന്നിവിടങ്ങളിലുണ്ടായ സ്ഫോടനം എന്നിവയും ഇന്ത്യയില്‍ 2008ല്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തീവ്രവാദികള്‍ക്ക് പ്രവര്‍ത്തനത്തിനായി വന്‍തോതില്‍ പണവും മറ്റു സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ആസൂത്രണത്തിലെ ഏകോപനത്തില്‍ നിന്നും മനസ്സിലാകുംമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളില്‍ എത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിക്കുന്നുമുണ്ട്.
ഹവാല, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയവ വഴിയും ധാരാളം സമ്പത്തുള്ള തീവ്രവാദ അനുഭാവികളില്‍ നിന്നുമാണ് ഇവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പണം കിട്ടുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കേസുകളില്‍ വിചാരണകളും നടപടികളുമൊന്നും മുറയ്ക്കു നടക്കുന്നില്ലെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാനും ചില ആക്രമണങ്ങള്‍ നേരത്തേ കണ്ടെത്തി തടയാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
-
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത്












Click it and Unblock the Notifications