Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികമാര്‍ പര്‍ദ്ദ ധരിക്കണമെന്ന്‌ താലിബാന്‍

ഇസ്ലാമബാദ്‌: അധ്യാപികമാരും വിദ്യാര്‍ത്ഥിനികളും പര്‍ദ്ദ ധരിക്കണമെന്ന്‌ താലിബാന്‍. പാകിസ്‌താനില്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ സ്‌കൂളുകളിലുള്ള അധ്യാപികമാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കുമാണ്‌ താലിബാന്‍ പര്‍ദ്ദ ധരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

മാത്രമല്ല വിദ്യാര്‍ത്ഥിനികള്‍ ബന്ധുക്കളായ പുരുഷന്മാര്‍ക്കൊപ്പമേ സ്‌കൂളിലേയ്‌ക്ക്‌ പോകാവൂ എന്നും നിര്‍ദ്ദേശമുണ്ട്‌. പ്രിവശ്യാ തലസ്ഥാനമായ പെഷവാറിന്‌ സമീപം അചിനിയിലെ സ്‌കൂളില്‍ പന്ത്രണ്ടു പേരുള്‍പ്പെടുന്ന താലിബാന്‍ സംഘം കടന്നു ചെന്ന്‌ അധ്യാപികമാരെയും വിദ്യാര്‍ത്ഥിനികളെയും ഭീഷണിപ്പെടുത്തി.

പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ എല്ലാവരെയും ശിക്ഷിക്കുമെന്ന്‌ ഇവര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടത്രേ. പ്രദേശത്തെ പുരുഷന്മാര്‍ തൊപ്പി ധരിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതിനിടെ തൊപ്പി ധരിക്കാതെ പോവുകയായിരുന്ന ഒരു ബാലനെ താലിബാന്‍ കാര്‍ വെടിവച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ബാലന്റെ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരരുടെ ഭീഷണിയെക്കുറിച്ച്‌ അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ലാഹോറിലെ ഒരു വനിതാ കോളെജില്‍ ജീന്‍സിനും ഇറുകിയ വസ്‌ത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പുറത്തുനിന്നുള്ള ചില ഭീഷണികളെത്തുടര്‍ന്നാണ്‌ കോളെജ്‌ അധികൃതര്‍ ഇത്തരമൊരു നിരോധനം കൊണ്ടുവന്നതെന്നാണ്‌ സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+