3പേര് ആശുപത്രിയില്‍; പന്നിപ്പനിയെന്ന് സംശയം
ദില്ലി: പന്നിപ്പനി(എച്ച്1എന്‍1 ഇന്‍ഫ്ളുവന്‍സ) ബാധയുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ദില്ലിയിലെ റാം മനോഹര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ ചിക്കാഗോയില്‍ നിന്നും ഒരാള്‍ ലണ്ടനിയില് നിന്നുമാണ് ദില്ലിയില്‍ എത്തിയത്.
മൂന്നുപേര്‍ക്കും പന്നിപ്പനിയുടെ ലക്ഷണങ്ങളായ ചുമ, ജലദോശം, ശ്വാസതടസ്സം എന്നിവ ഉണ്ടെന്നാണ് അറിയുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോക്ടര്‍മാരാണ് മൂവരെയും ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെത്തിയ പ്രേംജിത് ഗൗര്‍, ജഗ് വീര്‍ സിങ് എന്നിവര്‍ക്ക് പനിബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ ബ്രിട്ടീഷ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ലണ്ടനില്‍നിന്നെത്തിയ അശ്വനിയ്ക്കും അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൂവരും നിരീക്ഷണത്തിലാണെന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മൂവരിലും പന്നിപ്പനി ബാധിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തേ ഹൈദരാബാദില്‍ ഒരാള്‍ക്ക് പന്നിപ്പനിയുടെ ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പന്നിപ്പനിയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications