തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ ശ്രമം: പിണറായി
കോട്ടയം: മതത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ജാതിയുടെയും മതത്തിന്റെയും പേരിലല്ല തൊഴിലാളികള്‍ അവകാശങ്ങള്‍ നേടിയെടുത്തത്. ഇത്തരം ശ്രമങ്ങല്‍ വിജയിക്കില്ല. തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ മുതലാളിത്ത താല്‍പര്യങ്ങളാണ്- അദ്ദേഹം പറഞ്ഞു. കോട്ടയത്ത് വെള്ളിയാഴ്‌ച സംഘടിപ്പിച്ച മെയ് ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാറുകള്‍ സാമ്രാജ്യത്വ പ്രീണന നയമാണ് തുടര്‍ന്നുവന്നത്. വര്‍ഗീയതയ്‌ക്കുവേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കാതെ അതിനെ അനുകൂലിക്കുന്ന നയമാണ് കോണ്‍ഗ്രസിനുള്ളത്. ഇതിന് ബദലായി പുതിയ നയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം- പിണറായി പറഞ്ഞു.












Click it and Unblock the Notifications