അഡ്വക്കേറ്റ്‌ജനറല്‍ രാഷ്ട്രീയം കളിച്ചു: കോണ്‍ഗ്രസ്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സെക്രട്ടറി പിണറായി വിജയന് അനുകൂലമായി നിയമോപദേശം നല്‍കിയ അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്.
ബാഹ്യസമ്മര്‍ദ്ദത്തിന് വിധേയനായി എജി എടുത്ത നിരുത്തരവാദപരമായ തീരുമാനം ഭരണഘടനാപരമായ പദവി അലങ്കരിക്കുന്നതിന് അദ്ദേഹത്തെ അയോഗ്യനാക്കിയിരിക്കുകയാണെന്ന് കെപിസിസി വക്താവ് എം. എ ഹസ്സന്‍ പറഞ്ഞു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി എജി എടുത്ത നിലപാടില്‍ നിന്നും വ്യത്യസ്‌തമായ നിലപാട് മന്ത്രിസഭ എടുക്കുമെന്ന് കരുതുകവയ്യ. എന്നാല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ധീരമായ നിലപാടെടുക്കുന്ന പക്ഷം ഇത് വ്യത്യസ്‌തമായ ദിശയിലേയ്‌ക്ക് നീങ്ങും.
നിയമോപദേശം കേസിന്റെ അന്ത്യമല്ല. ഗവര്‍ണറുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമം. ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവം ഈ പ്രശ്‌നത്തിന് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു.
സിപിഎം നോമിനിയായി എജി സ്ഥാനത്തേയ്‌ക്ക് വന്ന സുധാകരപ്രസാദ് അദ്ദേഹത്തിന്റെ രാഷ്‌്‌്‌ട്രീയ നിറം പുറത്തുകാണിച്ചതായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു. കാബിനറ്റ് അംഗീകരിച്ചാലും ഗവര്‍ണര്‍ക്ക് സ്വന്തം നിലപാടുമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications