സ്‌ത്രീകളെ പീഡിപ്പിച്ചു കൊന്ന വൃദ്ധന്‍ പിടിയില്‍
ലോസ്‌ആഞ്ചലസ്: മുപ്പതോളം സ്‌ത്രീകളെ മാനഭംഗപ്പെടുത്തിക്കൊന്നുവെന്ന് സംശയിക്കുന്ന എഴുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്‌തു.
ഡോണ്‍ ഫ്‌ളോയിഡ് തോമസ് എന്നയാളാണ് അറസ്‌റ്റിലായത്. 1970നും 80നും ഇടക്ക് ലോസ് ആഞ്ചലസിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ത്രീകള്‍ തനിച്ചു താമസിക്കുന്ന വീടുകളിലെത്തി അവരെ ബലാല്‍സംഗം ചെയ്‌തശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവത്രേ ഇയാളുടെ രീതി.
ഇത്തരം രണ്ടു കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മറ്റു കേസുകള്‍ തെളിയുന്നതിനായി ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications