യുട്യൂബ് സഹായത്തോടെ പ്രസവം
ലണ്ടന്‍: യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ കണ്ട് ഭര്‍ത്താവ് ഭാര്യയെ പ്രസവിക്കാന്‍ സഹായിച്ചു. ലോകത്ത് യൂട്യൂബിന്റെ സഹായത്തോടെ നടന്ന ആദ്യ പ്രസവം എന്നാണ് വദേശമാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
യൂട്യൂബില്‍ 'ഡു ഇറ്റ് യുവര്‍സെല്‍ഫ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകളാണ് ദമ്പതികള്‍ക്ക് സഹായകമായത്. നാവിക സേനയില്‍ എന്‍ജിനീയറായ സ്‌റ്റീഫന്‍സ് ആണ് യുട്യൂബ് സഹായത്തോടെ ഭാര്യ ജോയുടെ പ്രസവമെടുത്തത്.
മാര്‍ച്ച് 21നാണത്രേ പ്രസവം നടന്നത്. ഭാര്യയ്‌ക്ക് പ്രസവ വേദന തുടങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണത്രേ ഭര്‍ത്താവ് യുട്യൂബിലെ ഈ വിഡിയോ കണ്ടത്. എന്തായാലും അമ്മയും കുഞ്ഞും ഇപ്പോള്‍ ആരോഗ്യത്തോടെതന്നെ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യയ്‌ക്ക് ഡോക്ടര്‍ പറഞ്ഞ സമയത്തിലും മുമ്പേ പ്രവസവേദനയുണ്ടായതാണ് പ്രശ്‌നമായത്. ആശുപത്രയിലേയ്‌ക്ക് വിളിച്ചപ്പോള്‍ മിഡ് വൈഫിനെ കിട്ടില്ലെന്നായിരുന്നുവത്രേ മറുപടി. തുടര്‍ന്നാണ് തൊട്ടുമുമ്പ് കണ്ട വീഡിയോ ക്ലിപ്പുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ ഭാര്യയെ പ്രസവിക്കാന്‍ സഹായിക്കാന്‍ സ്റ്റീഫന്‍ ഉറപ്പിച്ചത്.
ഇപ്പോഴത്തെ ഈ കുഞ്ഞിനെക്കൂടാതെ ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഒരു നെറ്റ്‌സാവിയായ സ്റ്റീഫന്‍ ഇതിന് മുമ്പ് ഗിറ്റാര്‍ വായിക്കാനും മറ്റും യുട്യൂബ് വീഡിയോകള്‍ നോക്കി പഠിച്ചിട്ടുണ്ടത്രേ. ഇപ്പോഴിതാ ഒരു പ്രസവംഎങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യവും സ്റ്റീഫന്‍ യുട്യൂബില്‍ നിന്നും പഠിച്ചെടുത്തിരിക്കുന്നു.
എന്തായാലും ആദ്യ മൂന്നു പ്രസവത്തെ വച്ചുനോക്കുമ്പോള്‍ തന്നെ സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹായത്തോടെയുള്ള ഈ പ്രസവമായിരുന്നു ഏറ്റവും ആശ്വാസകരമെന്നാണ് ജോ പറയുന്നത്.


Click it and Unblock the Notifications