Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാരി; കുളിക്കാത്ത രാജകുമാരന്‍

Prince Harry
ലണ്ടന്‍: കുളിക്കാത്ത രാജകുമാര്‍ അതാണ്‌ ബ്രിട്ടനിലെ ഹാരി രാജകുമാരന്‌ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ നല്‍കുന്ന വിശേഷണം. ഇതിന്റെ കാര്യമെന്താണെന്നല്ലേ ഹാരി കുളിച്ചിട്ട്‌ രണ്ടുവര്‍ഷമായത്രേ.

അദ്ദേഹം തന്നെയാണ്‌ ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവിട്ടിരിക്കുന്നത്‌. സഹപ്രവര്‍ത്തകരോടാണ്‌ ഹാരി താന്‍ തന്റെ മുടിപോലും രണ്ടുവര്‍ഷമായിട്ട്‌ കഴുകിയിട്ടില്ലെന്ന്‌ പറഞ്ഞത്‌.

ഇപ്പോള്‍ ഹെലികോപ്‌റ്റര്‍ പൈലറ്റാകാന്‍ പരിശീലനം നേടുകയാണ്‌ ഹാരി. കുളിക്കാത്ത കാര്യം പോലെതന്നെ ഹാരി വെളിപ്പെടുത്തിയ മറ്റൊരു സത്യവും ആളുകളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്‌.

ബ്രിട്ടീഷ്‌ സിംഹാസനത്തിന്റെ അടുത്ത അവകാശിയായ ഹാരിയുടെ കയ്യില്‍ വേണ്ടത്ര പണമില്ലത്രേ. ആകെ 20 പൗണ്ടാണ്‌ കൈവശമുള്ളതെന്നാണ്‌ ഹാരി പറയുന്നത്‌. അത്‌ മദ്യം വാങ്ങാന്‍ പോലും തികയില്ലെന്നും ഹാരി സഹപ്രവര്‍ത്തകരോട്‌ പറഞ്ഞിട്ടുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+