6വയസ്സുകാരിയെ പീഡിപ്പിച്ച 70കാരന് അറസ്റ്റില്‍
ലഖ്നൊ: ഉത്തര്‍പ്രദേശിലെ കബീര്‍ നഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ എഴുപത് വയസ്സുകാരന് ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു.
മധുരപലഹാരങ്ങള്‍ നല്‍കാമെന്ന പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്നാണത്രേ ഇയാള്‍ ഈ ക്രൂരത ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണത്രേ സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി തിരിച്ച് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഇയാള്‍ മധുരപലഹാരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
കുട്ടിയുടെ അയല്‍വാസികൂടിയാണ് ഇയാള്‍. പലഹാരം വാങ്ങാനായി വീട്ടിനുള്ളിലേയ്ക്ക് കയറിയ കുട്ടിയെ ബലമായി പിടിച്ച് വായില്‍ തുണി തിരുകിയശേഷമാണത്രേ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം അറിഞ്ഞശേഷം ശനിയാഴ്ചയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വൃദ്ധന് ഏതാനും വര്‍ഷങ്ങളായി സ്വന്തം കുടുംബത്തില്‍ നിന്നുമകന്ന് മറ്റൊരു വീട്ടില്‍ തനിച്ചാണത്രേ താമസം. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അതേ പ്രായത്തിലുള്ള ഒരു പേരക്കുട്ടി ഇയാള്‍ക്കുണ്ടെന്നും പൊലീസ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications