കടുത്ത പനി; കരുണാനിധി ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്‌ച രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചത്.
വിദഗ്‌ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എണ്‍പത്തിയഞ്ചുകാരനായ കരുണാനിധി. പനിയ്‌ക്കൊപ്പം തന്നെ ഇദ്ദേഹത്തിന് കടുത്ത നടുവേദനയും ഉണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കടുത്ത നടുവേദനയെത്തുടര്‍ന്ന് അദ്ദേഹത്തിന് ഒരു ശസ്‌്‌ത്രക്രിയ നടത്തിയിരുന്നു. ശ്രീലങ്കന്‍ പ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്‌ച ഇദ്ദേഹം അനിശ്ചിത കാല നിരാഹാരസമരം തുടങ്ങിയരുന്നു.
എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും ലങ്കന്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ആറാം മണിക്കൂറില്‍ അദ്ദേഹം സമരം അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications