കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്‌റോച്ചിയെ പീഡിപ്പിക്കരുത്‌: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ബോഫ്‌ഴ്‌സ്‌ ആയുധ ഇടപാടിലെ മുഖ്യപ്രതിയും ഇറ്റാലിയന്‍ വ്യവസായിയുമായ ഒട്ടോവിയോ ക്വത്‌റോച്ചിയെ ഇന്റര്‍പോളിന്റെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട സിബിഐ നടപടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ തള്ളി.

ലോകംമുഴുവനും ക്വത്‌റോചി നിരപരാധിയാണെന്ന്‌ പറയുമ്പോള്‍ അദ്ദേഹത്തെ പീഡിപ്പിക്കുന്നത്‌ ശരിയല്ല. അര്‍ജന്റീനയിലെയും മലേഷ്യയിലെയും കോടതികള്‍ ക്വത്‌റോചിയ്‌ക്കെതിരെ ശക്തമായ കേസുകളിലില്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ക്വത്‌റോചിയെ വിട്ടുകിട്ടാനുള്ള ശ്രമം പരാജയപ്പെട്ടത്‌ ഇന്ത്യന്‍ സര്‍ക്കാറിനെ വിഷമത്തിലാക്കി- മന്‍മോഹന്‍ സിങ്‌ പറഞ്ഞു.

ഇനിയും അയാളെ പീഡിപ്പിച്ചാല്‍ അത്‌ ഇന്ത്യന്‍ ഭരണഘടനയുടെ നല്ലവശമായിരിക്കില്ല പ്രതിഫലിപ്പിക്കുക. എന്തുകൊണ്ട്‌ ക്വത്‌റോചിയെ റെഡ്‌കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ഇന്റര്‍പോള്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാറിനോട്‌ ചോദിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വിഷയം നിമയമന്ത്രാലയത്തിന്റെ പിരഗണനയ്‌ക്ക്‌ വിട്ടു. നിയമമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച്‌ അറ്റോര്‍ണി ജനറല്‍ ക്വത്‌റോചിയെ റെഡ്‌ കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെടുത്താന്‍ പര്യാപ്‌തമായ കേസുകളില്ലെന്ന്‌ ഉപദേശം നല്‍കുകയും ചെയ്‌തു-പ്രധാനമന്ത്രി വിശദീകരിച്ചു.

ക്വത്‌റോചിയെ റെഡ്‌കോര്‍ണര്‍ നോട്ടീസില്‍ നിന്നും ഒഴിവാക്കണമെന്ന്‌ 2008 നവംബറിലാണ്‌ സിബിഐ ഇന്റര്‍പോളിനോട്‌ ആവശ്യപ്പെട്ടത്‌. കഴിഞ്ഞയാഴ്‌ച ഇക്കാര്യം വെളിപ്പെടുത്തിയതിന്‌ പിന്നാലെ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത്‌ 1980ല്‍ ബോഫോഴ്‌സ്‌ കമ്പനിയുമായി ഒപ്പുവച്ച 1.4മില്യണ്‍ പീരങ്കി ഇടപാടില്‍ ഇടനിലക്കാരനായ ക്വത്‌റോചി കോടിക്കണക്കിന്‌ ഡോളര്‍ കമ്മിഷന്‍ ഇനത്തില്‍ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. ഇന്റര്‍പോള്‍ വാറന്റ്‌ അനുസരിച്ച്‌ 2007ല്‍ ക്വത്‌റോചിയെ അന്റജന്റീന പൊലീസ്‌ തടവിലാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X