മോഹന്‍ലാലിന്റെ ഭാര്യാ പിതാവ് ബാലാജി അന്തരിച്ചു

ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയ്‌ക്ക് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ രോഗത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മരണം സംഭവിച്ചത് ഹൃദയാഘാതത്തെത്തുടര്‍ന്നാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്‌ച രാവിലെ മോഹന്‍ലാല്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം കമലഹാസനുമൊത്തുള്ള ചിത്രത്തില്‍ അഭിനയിക്കാനായി ഹൈദരാബാദിലേയ്‌ക്ക് പോയി. മരണവാര്‍ത്തയറിഞ്ഞ് ശനിയാഴ്‌ച രാത്രിയോടെ തിരിച്ച് ചെന്നൈയില്‍ ത്തന്നെ എത്തി.
ബാലാജിയുടെ മരണസമയത്ത് മക്കളായ സുരേഷ് ബാലാജി, സുചിത്ര, സുജാത എന്നിവര്‍ സമീപത്തുണ്ടായിരുന്നു. നടന്‍ എന്ന നിലയിലാണ് ബാലാജി ചലച്ചിത്രരംഗത്തേയ്‌ക്ക് കടന്നുവന്നത്.
പടിത്താല്‍ മറ്റും പോതുമാ, എങ്ക മാമാ, വനന്ത മാളിക തുടങ്ങി ഏതാണ്ടി ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്‌ക്ക് ചുവടുമാറ്റി.
അമ്പതോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ 25 എണ്ണത്തിലും ശിവാജി ഗണേശനായിരുന്നു നായകന്‍. ആറു ചിത്രങ്ങളില്‍ കമലായിരുന്നു നായകന്‍.
കിരീടം, ബില്ല എന്നിവയാണ് അവസാനം നിര്‍മ്മിച്ച സിനിമകള്‍. സുജാത ക്രിയേഷന്‍സ്, ബാലാജി പ്രൊഡക്ഷന്‍സ് എന്നിവ അദ്ദേഹത്തിന്റെ നിര്‍മ്മാണ യൂണിറ്റുകളാണ്.


Click it and Unblock the Notifications