പൂതാടി സംഭവം: 5 സിപിഎമ്മുകാര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു.
സിപിഎം വയനാട് ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ പൂതാടി പ്രസിഡന്റുമായ പിഎസ് ജനാര്ദ്ദനന്, മുന്‍ പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് അംഗവുമായി എ.വി ജയന്, മുന്‍ പഞ്ചായത്ത് അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ ടി.ആര് രവി, മുന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പുല്‍പ്പള്ളി ഏരിയ സെക്രട്ടറിയുമായ ടി.ബി സുദേവ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി.കെ ബാബു എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ സുല്‍ത്താന്‍ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തു. പുല്‍പ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി ഉദയകുമാര്‍, എഎസ്ഐ കെ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചുപേരെയും അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായിരുന്നു അറസ്റ്റ്. ബാബു സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന, എന്നിവയാണ് ഇവരുടെ പേരിലുള്ള കുറ്റങ്ങള്‍. കോടതി നടപടികള്‍ക്ക് ശേഷം ഇവരെ വൈത്തിരി സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി.
അഞ്ചുപേരും അറസ്റ്റിലായതറിഞ്ഞ് ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളെല്ലാം കോടതിയില്‍ എത്തിയിരുന്നു വന്‍ പൊലീസ് സന്നാഹവും കോടതി വളപ്പില്‍ ഉണ്ടായിരുന്നു.
ശശീന്ദ്രനെ തട്ടക്കൊണ്ടുപോകാനായി ഉപയോഗിച്ച സ്കോര്‍പ്പിയോ നേരത്തേ തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. അതിന്റെ ഡ്രൈവര്‍ കെ മഹേഷിനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഏപ്രില്‍ 20ന് കേണിച്ചിറ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ശശീന്ദ്രനെ തട്ടിക്കൊണ്ടുപോയത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications