തൃശൂര്‍ പൂര ലഹരിയില്‍

പൂരമെത്തിയെന്ന വിളംബരവുമായി നൈതലക്കാവ് ഭഗവതി ശനിയാഴ്‌ച രാവിലെ വടക്കുംനാഥന്റെ തെക്കേനട തുറന്നിട്ടു. ഞായറാവ്‌ച കണിമംഗലം ശാസ്‌താവിന്റെ വരവോടെ പൂരച്ചടങ്ങുകള്‍ തുടങ്ങും.
പഞ്ചവാദ്യത്തിനൊപ്പം അന്നമനടയും കൂട്ടരും പതിലാകത്തിന് തുടക്കമിടും. ശിവസുന്ദര്‍ തിടമ്പേറ്റും. 12മണിയ്‌ക്ക പാണിയ്‌ക്ക് ശേഷം പാറമേക്കാവ് ഭഗവതി എഴുന്നള്ളും.
ചെമ്പട കഴിഞ്ഞ് പാണ്ടിമേളത്തിന് തുടക്കമിട്ട് പെരുവനവും സംഘവും അണിനിരക്കും, കുട്ടന്‍കുളങ്ങര അര്‍ജുനന്‍ തിടമ്പേറ്റും. രണ്ടിനാണ് ഇലഞ്ഞിത്തറമേളം, മൂന്നിന് തിരുവമ്പാടി മേളത്തിന് തുടക്കമിടും. മട്ടന്നൂര്‍പ്രമാണം വഹിക്കും.
അഞ്ചേമുപ്പതിനാണ് ദേവസഹോദരിമാരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ മുഖാമുഖവും കുടമാറ്റവും. രാത്രിയില്‍ പൂരത്തിന്റെ തനിയാവര്‍ത്തനത്തിന്‌ശേഷം പുലര്‍ച്ചെ മൂന്നുമണിയ്‌ക്കാണ് വെടിക്കെട്ട്.












Click it and Unblock the Notifications