പന്നിപ്പനി ലോകവിപത്തായി പ്രഖ്യാപിച്ചേയ്‌ക്കും
വാഷിങ്‌ടണ്‍: ലാകത്താകമാനം പതിനഞ്ചു രാജ്യങ്ങളിലായി 615 പേര്‍ക്ക് പന്നിപ്പനി(എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സ) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറയിച്ചു.
പന്നിപ്പനി ലോകവിപത്തായി യുഎന്‍ പ്രഖ്യാപിച്ചേയ്‌ക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് റോബര്‍ട് ഗിബ്‌സ് പറഞ്ഞു. ഇപ്പോള്‍ അലെര്‍ട് ലെവല്‍ അഞ്ചായിട്ടാണ് പന്നിപ്പനിയെ പ്രഖ്യാപിച്ചിരിക്കുന്നത്. അത് മുന്നറിയിപ്പിന്റെ ഏറ്റവും ഉയര്‍ന്ന തലമായ അലര്‍ട്ട് ആറായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
അയലര്‍ലണ്ടിലും പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഗബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വ്യാഴാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധ കണ്ടയാള്‍ അടുത്തിടെ മെക്‌സിക്കോയില്‍ പോയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ കാനഡയില്‍ 85 പേര്‍ക്ക് പന്നിപ്പനി ബാധിയുള്ളതായി സ്ഥിരീകരിച്ചു. നോവസ്‌കോട്ടിയില്‍ 17 പേര്‍ക്ക് പകര്‍ച്ചവ്യാധിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിയതായി അസുഖം കണ്ടെത്തിയ 11പേര്‍ വിദ്യാര്‍ത്ഥികളാണ്.
മെക്‌സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് കാനഡയിലാണ്. മെക്‌സിക്കോയില്‍ ഇതുവരെ 473 പേര്‍ക്ക് പനിബാധ സ്ഥിരീകരിച്ചു. ഇതില്‍ 19 പേര്‍ മരിച്ചതായി അവിടത്തെ ആരോഗ്യമന്ത്രി അറിയിച്ചു. പനി നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
ഇതുകൂടാതെ സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, ഇസ്രയേല്‍, നെതര്‍ലാന്റ്, ഡെന്‍മാര്‍ക്, ഓസ്‌ട്രിയ, ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളിലും പനിബാധ കണ്ടെത്തിയിട്ടുണ്ട്. രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും രാജ്യത്തെത്തുന്ന എല്ലാവരെയും രോഗപരിശോധനയ്‌ക്ക് വിധേയരാക്കാന്‍ മേലേഷ്യ തീരുമാനിച്ചു.
ഈജിപ്‌ത് മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തുള്ള മൂന്നുലക്ഷം പന്നികളെ കൊല്ലാന്‍ നടപടി സ്വീകരിച്ചത് വിവാദമായിട്ടുണ്ട്. ഈജിപ്‌തില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം പടരാന്‍ പന്നികള്‍കാരണമാകുമെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications