Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റ്റുകാരന്‍ പ്രധാനമന്ത്രിയാകും: ബര്‍ദന്‍

ദില്ലി: മൂന്നാം മുന്നണി അധികാരത്തിലെത്തിയാല്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന്‌ സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചല്ല ഇടതുപക്ഷം ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്‌ ഒരു പ്രധാനമന്ത്രിയുണ്ടാകുമോയെന്ന ചോദ്യത്തിന്‌ ഒന്നും പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ല. ഇപ്പോള്‍ ഇക്കാര്യമല്ല ഇടതുപക്ഷത്തിന്റെ പ്രധാനവിഷയം. സമയമാവുമ്പോള്‍ ഇക്കാര്യം പരിഗണിയ്‌ക്കും-അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഇടതുപക്ഷം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയം ഉയര്‍ത്തിക്കാട്ടുന്നില്ല. പരമാവധി സഹകരണം ഉറപ്പാക്കി കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ്‌ , ബിജെപി ഇതര മതേതര സര്‍ക്കാര്‍ രൂപീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

തിരഞ്ഞെടുപ്പിന്‌ ശേഷം മൂന്നാം മുന്നണിയിലെ കക്ഷികള്‍ കൂടിയാലോചിച്ചായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. ഇക്കാര്യം സിപിഎം മാത്രമല്ല മായാവതിയും ജയലളിതയും വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക്‌ പരിഗണിക്കാനായി മൂന്നാം മുന്നണിയില്‍ അനുഭവ സമ്പത്തുള്ള ഒട്ടേറെ നേതാക്കള്‍ ഉണ്ട്‌. പലതവണ മുഖ്യമന്ത്രിമാരായിരുന്നവരും ഭരണനൈപുണ്യം തെളിയിച്ചവരും കൂട്ടത്തിലുണ്ട്‌.

മൂന്നാം മുന്നണി അധികാരത്തലിലെത്തിയാല്‍ ആണവ കരാറിനെക്കുറിച്ച്‌ പുനരാലോചന നടത്തുമെന്നും വേണ്ടിവന്നാല്‍ കരാര്‍ നടപ്പാക്കുന്നത്‌ നീട്ടിവയ്‌ക്കുമെന്നും ബര്‍ദന്‍ പറഞ്ഞു.

കരാര്‍ ഇനി റദ്ദാക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്‌. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊരു അന്താരാഷ്ട്ര കരാറാണ്‌. പക്ഷേ കരാര്‍ മരവിപ്പിക്കാന്‍ കഴിയും- ബര്‍ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+