ദില്ലി വീണ്ടും ഭീതിയില്‍ രണ്ടുപേര്‍ ആശുപത്രിയില്‍
ദില്ലി: ദില്ലിയില്‍ വീണ്ടും പന്നിപ്പനി ഭീതി. ഫ്രാങ്ക്ഫര്‍ട്ടില്‍ പര്‍വ്വതാരോഹണത്തിന് പോയി തിരിച്ചെത്തിയ ഒരു 28കാരിയിലും അമേരിക്കയിലെ ഡെട്രോയിട്ടില്‍ നിന്നും എത്തിയ ഒരു ഇരുപത്തിനാല് കാരനിലുമാണ് രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്.
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ യുവതിയെയും കെഎല്‍എം ഫ്ളൈറ്റില്‍ എത്തിയ യുവാവിനെയും എയര്‍പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്.
ഞായറാഴ്ച രാത്രിയോടെയാണ് ഇവര്‍ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കണ്ടത്.
ഇരുവരുടെയും രക്തസാമ്പിളുകളും മറ്റും ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസിലേയ്ക്കും പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേയ്ക്കും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇതിന്റെ പരിശോധനാഫലങ്ങള്‍ ലഭിക്കുമെന്നാണ് അറിയുന്നത്. നേരത്തേ പന്നിപ്പനി ബാധയുണ്ടെന്ന് സംശയിച്ച് ലണ്ടനില്‍ നിന്നും യുഎസില്‍ നിന്നും വന്ന രണ്ടുപേരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഇവര്‍ക്ക് പന്നിപ്പനിബാധയ്ക്ക് കാരണമായ എച്ച്1എന്‍1 വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വൈറസ് പരക്കുകയും പന്നിപ്പനിയെ ലോകവിപത്തായി പ്രഖ്യാപിക്കുന്ന കാര്യം യുഎന്‍ പരിഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട 21 വിമാനത്താവളങ്ങളില്‍(കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം)വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും രോഗബാധയുടെ ലക്ഷണം കണ്ടാല്‍ പ്രവേശിപ്പിക്കാനായി ആശുപത്രികളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ എച്ച1എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications