മന്ത്രിസഭയ്ക്ക് സിപിഎം കൂച്ചുവിലങ്ങിട്ടു: ചാണ്ടി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അംഗീകരിച്ച് ഗവര്‍ണര്‍ക്ക് നല്കാന് മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ സിപിഎം മന്ത്രിസഭയ്ക്ക കൂച്ചുവിലങ്ങിട്ടെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.
എജിയുടെ ഉപദേശത്തെക്കുറിച്ച് സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഇതോടെ മന്ത്രിസഭയ്ക്ക് ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ഭരണത്തലവന് എന്ന നിലയിലാണ് ഗവര്‍ണര്‍ തന്റെ മന്ത്രിസഭയുടെ ഉപദേശം തേടിയത്. പക്ഷേ അദ്ദേഹത്തിന് ലഭിക്കാന്‍ പോകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഉപദേശമാണ്. അത് കേള്‍ക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനല്ല.
സംസ്ഥാനത്തിന് നഷ്ടപ്പെട്ട 374.5കോടി രൂപ തിരികെക്കിട്ടാനും ഇതിന് കൂട്ടുനിന്നവരെ ശിക്ഷിക്കാനുള്ള ശുപാര്‍ശയുമാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള പാര്‍ട്ടി എന്ന നിലിയില്‍ സിപിഎം ചെയ്യേണ്ടിയിരുന്നത്. പകരം അവര്‍ ഘടകകക്ഷികളെപ്പോലും വാള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ലാവലിന്‍ കേസ് സംബന്ധിച്ചുള്ള തങ്ങളുടെ നിലപാട് ഘടകകക്ഷികള്‍ വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
പാമോയില്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി വൈകിയതിന്റെ പേരില്‍ സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ വിഎസ് അച്യുതാനന്ദന് പാമോയില്‍ ഇറക്കുമതിയില്‍ 2.5 കോടി രൂപയുടെ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്ന് പറഞ്ഞാണ് കെ കരുണാകരനെതിരെ 15 വര്‍ഷമായി കേസ് നടത്തുന്നത്.
ലാവലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 374.5 കോടിയാണ് ഇതില്‍ അച്യുതാനന്ദന്റെ മന്ത്രിസഭ എന്തു തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്. അതിനായി കാത്തിരിക്കുകയാണ്- ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications