സുധാകരപ്രസാദ് അപമാനമാണെന്ന് ചെന്നിത്തല
കോഴിക്കോട്: ജഡ്‌ജി പറയേണ്ടത് അഡ്വക്കേറ്റ് ജനറല്‍ പറയേണ്ടകാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സി.പി സുധാകര പ്രസാദ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ലാവലിന്‍ കേസില്‍ പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുവദിക്കേണ്ടെന്ന എജിയുടെ ശുപാര്‍ശ മന്ത്രിസഭ തള്ളണം.
എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കേസില്‍ കാരാട്ടിന്റെയും മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയും പങ്കിനെക്കുറിച്ച് സംശയമുണ്ട്. പിബിയുടെ കരങ്ങള്‍ പരിശുദ്ധമല്ല. അവര്‍ക്ക് എന്തു കിട്ടി എന്നേ അറിയേണ്ടതുള്ളു- ചെന്നിത്തല പറഞ്ഞു.
എജിയുടെ നിയമോപദേശം മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ പ്രകാശ് കാരാട്ട് നടത്തുന്ന ശ്രമത്തില്‍ ദുരൂഹതയുണ്ട്. നിയമോപദേശം തള്ളിക്കളയാന്‍ തയ്യാറാണോയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണം. സിപിഎം ഏറ്റവും വലിയ അഴിമതിപ്പാര്‍ട്ടിയാണ്- ചെന്നിത്തല ആരോപിച്ചു.
ചൊവ്വാഴ്‌ച കണ്ണൂരില്‍ ചേരുന്ന യുഡിഎഫ് യോഗം ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications