പനിഭീതി കൊച്ചിയില്‍ 2പേര്‍ നിരീക്ഷണത്തില്‍
കൊച്ചി: പന്നിപ്പനിബാധയെത്തുടര്‍ന്ന് കൊച്ചിയിലെത്തിയ രണ്ടുപേര്‍ നിരീക്ഷണത്തില്‍. തിങ്കളാഴ്‌ച പുലര്‍ച്ചെ വിദേശത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ടുപേരാണ് നിരീക്ഷണത്തിലുള്ളത്.
യുകെയില്‍ നിന്നും ഓസ്‌ട്രിയയില്‍ നിന്നുമെത്തിയ 11വയസ്സുള്ള ഒരു ആണ്‍കുട്ടിയും 27വയസ്സുള്ള യുവതിയുമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നത്. പനിബാധയെത്തുടര്‍ന്ന് രണ്ടുപേരും അവശരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പത്തുദിവസത്തിന് മുമ്പ് ഇവര്‍ക്ക് പനിബാധിച്ചിരുന്നുവെന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പന്നിപ്പനി ഭീതിയെത്തുടര്‍ന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിരീക്ഷണ സെല്ലുകള്‍ തുറന്നിട്ടുണ്ട്. രോഗബാധ നിലയ്‌ക്കുംവരെ സെല്ലുകളുടെ പ്രവര്‍ത്തനം തുടരാനാണ് തീരുമാനം.












Click it and Unblock the Notifications