മാറാട് ഒന്നാം കലാപം: 6 പേര്‍ കുറ്റക്കാര്‍
കോഴിക്കോട്: 2002ല്‍ നടന്ന മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കണ്ടെത്തി.
ജഡ്‌ജി കെവി ഗോപിക്കുട്ടനാണ് വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്‌ച വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. മാറാട് സ്വദേശികളായ പ്രദീപന്‍, സന്തോഷ്, പ്രഹ്ലാദന്‍, പ്രദാഷ്, രഞ്‌ജിത്, രജീഷ് എന്നിവരാണ് പ്രതികള്‍.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പിഡി രവി ഹാജരായി. കേസിന്റെ കുറ്റപത്രം മാര്‍ച്ച് 30ന് വായിച്ചിരുന്നു. ഇരുഭാഗത്തുനിന്നും 31 സാക്ഷികളെയാണ് വിസ്‌തരിച്ചത്.
കലാപത്തെത്തുടര്‍ന്ന് ജനുവരി 3ന് രാത്രി എട്ടരയോടെ തലയ്‌ക്കകത്ത് ഫാത്തിമയുടെ വീട് ആക്രമിക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്. അക്രമത്തില്‍ 80,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
ഈ കേസ് ഉള്‍പ്പെടെ 76 കേസുകളാണ് മാറാട് ഒന്നാം കലാപവുമായി ബന്ധപ്പട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം കൊലപാതകക്കേസുകളാണ്.












Click it and Unblock the Notifications