പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന്: വിഎസ്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചതെങ്കിലും പ്രോസിക്യൂഷന് അനുമതി നല്‍കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അറിയിച്ചതായി സൂചന.
ഞായറാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിഎസ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. യോഗത്തില്‍ എജിയുടെ തീരുമാനം അംഗീകരിക്കാമെന്നുള്ള നിര്‍ദ്ദേശം വിഎസും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍ അതുശരിയല്ലെന്നും പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് വിഎസിന്റെ നിലപാടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റിപ്പോര്‍ട്ട് വൈകുന്നുവെന്ന് രണ്ടാംവട്ടവും വിഎസ് പറഞ്ഞതിന് പിന്നാലെയാണ് വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് കാണിച്ച് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രോസിക്യൂഷന് അനുമതി നല്‍കുന്നതാണ് പാര്‍ട്ടിയ്ക്കും പിണറായിയ്ക്കും നല്ലതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിബിഐ പിണറായിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാര്യം പുറത്തുവന്നപ്പോള്‍ത്തന്നെ വിഎസ് തന്റെ ഈ നിലപാട് പലതവണയായി ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയതാണ്.
പ്രോസിക്യൂഷന് അനുമതി നല്‍കിയില്ലെങ്കില്‍ എന്തോ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുമെന്നാണ് വിഎസ് പറയുന്നത്. സര്‍ക്കാര്‍ അനുമതി നല്കാതിരുന്നാലും കേസ് കോടതിയില്‍ വരും. അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കാന്‍ സിബിഐയ്ക്ക് സര്‍ക്കാറിന്റെ അനുമതി ആവശ്യവുമില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഗൂഡാലോചനക്കുറ്റം ചുമത്തുന്നതിനാണ് സര്‍ക്കാറിന്റെ അനുമതി വേണ്ടത്. സര്‍ക്കാര്‍ തീരുമാനം എന്തായാലും ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications