ലാവലിന്‍: ചര്‍ച്ച ചെയ്തില്ലെന്ന് സിപിഎം
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സംസ്ഥാന സെക്രട്ടേറിയറ്റ് ചെയ്തുവെന്ന വാര്‍ത്ത ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മന്ത്രിസഭയ്ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും സിപിഎം വിശദീകരിയ്ക്കുന്നു.
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അംഗീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയും, എജിയുടെ നിര്‍ദ്ദേശമനുസരിച്ച് മന്ത്രിസഭയില്‍ നിലപാട് സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ നടപടിയ്ക്കെതിരെ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമോപദേശം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ സ്വതന്ത്രമായ പരിശോധന നടത്താനുള്ള അവസരം നിഷേധിയ്ക്കുന്നതാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു.
ഇതിനെ തുടര്‍ന്നാണ് സിപിഎം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications