കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂതാടി കേസന്വേഷണം: പോലീസിന് വീഴ്ച പറ്റി

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിഎന്‍ ശശീന്ദ്രനെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിച്ചതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. ഇന്‍റലിജന്‍സ് ഐജി കെ പത്മകുമാര്‍ ഡിജിപിയ്ക്ക് അയച്ചു കൊടുത്ത റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

മാനന്തവാടി ഡിവൈഎസ് പി ഹരിദാസിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ശശീന്ദ്രനെ കണ്ടെത്തിയതിന് ശേഷം മൊഴി രേഖപ്പെടുത്താതെ കോടതിയില്‍ ഹാജരാക്കിയത് പോലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയായി ഐജി ചൂണ്ടിക്കാണിയ്ക്കുന്നു.

തട്ടിക്കൊണ്ടു പോകല്‍ സംഭവത്തില്‍ ഡിവൈഎസ് പി ഹരിദാസിന് പങ്കുണ്ടെന്ന് ശശീന്ദ്രന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ഐജി കെ പത്മകുമാറിന് നിര്‍ദ്ദേശം നല്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X