തുര്‍ക്കിയില്‍ വിവാഹത്തിനിടെ വെടിവെയ്പ്; 44 മരണം
അങ്കാറ: തുര്‍ക്കിയില്‍ ഒരു വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ആറു കുട്ടികളും പത്തു സ്ത്രീകളും ഉള്‍പ്പെടും. വധുവും വരനും വധുവിന്റെ മാതാവും സഹോദരിയുമടക്കമുള്ളവര്‍കൊല്ലപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയിലെ മര്‍ഡിന്‍ പ്രവിശ്യയിലെ ബില്‍ജി ഗ്രാമത്തിലാണ് സംഭവം.
ആയുധധാരികളായ നാലംഗ അക്രമിസംഘം വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ വലിച്ചെറിയുകയുമായിരുന്നു. മതപുരോഹിതന്‍മാരുടെ നേതൃത്വത്തില്‍ വിവാഹ ചടങ്ങുകള്‍ തുടങ്ങിയ ഉടനെയായിരുന്നു അക്രമണം. ഇരുന്നൂറിലധികം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ബില്‍ജി ഗ്രാമം.
വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം വിമത കുര്‍ദിഷ് പോരാളികളാണ് കൂട്ടക്കൊല നടത്തിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
തുര്‍ക്കിയും സിറിയയുമായുള്ള അതിര്‍ത്തിപ്രദേശത്തെ ഒറ്റപ്പെട്ട ഗ്രാമമാണ് ബില്‍ജി. സംഭവമറിഞ്ഞ പട്ടാളക്കാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. ഇവിടേക്കുള്ള പാതകള്‍ തടസ്സപ്പെടുത്തി തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.












Click it and Unblock the Notifications