പുറംജോലികരാര്‍: നികുതിയിളവ് നിര്‍ത്തുമെന്ന് ഒബാമ
വാഷിങ്‌ടണ്‍: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പുറം ജോലികരാറുകള്‍ കൊടുക്കുന്ന കമ്പനികള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവുകള്‍ അവസാനിപ്പിയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസ്‌താവിച്ചു. തന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിയ്ക്കുന്നതിന് മുന്നോടിയായാണ് ഒബാമ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരിക്കുന്നത്.
കോര്‍പ്പറേറ്റ് നികുതി ഘടനയിലെ ചോര്‍ച്ചകള്‍ ഇല്ലാതാക്കാനാണ് ഒബാമ ശ്രമിയ്ക്കുന്നത്. നികുതിയിളവുള്ള രാജ്യങ്ങളിലേക്ക് പുറം ജോലിക്കരാര്‍ നല്കുന്നതിലൂടെ രാജ്യത്തിന് നഷ്ടമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഈ നികുതി ഇളവുകള്‍ ലഭിച്ചിരുന്നില്ല. ഭാവിയില്‍ അമേരിക്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന കന്പനികള്‍ക്ക് നികുതിയിളവുകള്‍ നല്കാന്‍ തന്നെയാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം.
ഇതിലൂടെ രാജ്യത്ത് പുതിയ ജോലിഒഴിവുകള്‍ സൃഷ്ടിയ്ക്കപ്പെടുകയും യുഎസ് നികുതി ഘടന കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമെന്ന് ഒബാമയുടെ ഓഫീസ് കണക്കു കൂട്ടുന്നു. പുതിയ നടപടികളിലൂടെ പത്തുവര്‍ഷത്തിനുള്ളില്‍ 21000 ലക്ഷം ഡോളര്‍ നികുതിയിനത്തില്‍ ശേഖരിക്കാമെന്നാണ് പ്രതീക്ഷ.
പുതിയ നികുതി നിയമം യുഎസ് കന്പനികള്‍ പുറംജോലിക്കരാറുകള്‍ ഏറ്റവും കൂടുതല്‍ നല്കിയിട്ടുള്ള ഇന്ത്യ, ചൈന, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ്ഭീഷണിയാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications