Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരനില്‍ പന്നിപ്പനി വൈറസ്‌ ഉണ്ടെന്ന്‌ ചൈന

ദില്ലി: മെക്‌സിക്കോയില്‍ നിന്നും ചൈനയിലെ ഷാങ്‌ഹായിലെത്തിയ ഒരു ഇന്ത്യക്കാരന്‌ പന്നിപ്പനിബാധയുണ്ടെന്ന്‌ സ്ഥിരീകരിച്ചിരുന്നതായി ചൈന ഇന്ത്യന്‍ എംബസിയെ അറിയിച്ചു.

മെക്‌സിക്കോയില്‍ നിന്നും ഷാങ്‌ഹായില്‍ വിമാനമിറങ്ങിയ ആന്ധ്രപ്രദേശ്‌ സ്വദേശിയായ ഇരുപത്തിയെട്ടുകാരനിലാണ്‌ പന്നിപ്പനിയ്‌ക്ക്‌ കാരണമായ എച്ച്‌1എന്‍1 വൈറസിനെ കണ്ടെത്തിയിരുന്നത്‌. ഇയാള്‍ക്കൊപ്പം ഷാങ്‌ഹായിലെത്തിയ ഒരു ചൈനക്കാരനിലും രോഗബാധ സ്ഥിരീകരിച്ചതായി ചൈന അറിയിച്ചിരുന്നു.

ഇയാള്‍ ഇന്ത്യയിലേയ്‌ക്ക്‌ തിരിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ്‌ ആന്ധ്രയില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ കണ്ടെത്തിയത്‌. എന്നാല്‍ അവിടെ നടത്തിയ പരിശോധനകളില്‍ ഇയാളില്‍ രോഗബാധയില്ലെന്ന്‌ കണ്ടെത്തി വിട്ടയയ്‌ക്കുകയായിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പന്നിപ്പനിയ്‌ക്കെതിരെ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചിട്ടുണ്ട്‌. ഇതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ രോഗബാധയുണ്ടെന്ന്‌ സംശയം തോന്നിയ പാല സ്വദേശികള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്‌.

ഇവരുടെ രക്ത സാമ്പിളുകളും മറ്റും പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലം ലഭിച്ചിട്ടില്ല. പാലസ്വദേശികളായ ഒരു 11കാരനും ഇരുപത്തിയെട്ടുകാരിയുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലെ പേവാര്‍ഡിലാണ്‌ ഇവരെ കിടത്തയിരിക്കുന്നത്‌.

ഇതിനിടെ പനിബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+