മന്‍മോഹന് ആകാമെങ്കില്‍ എനിക്കുമാകാം: മായ
ലഖ്‌നൊ: മന്‍മോഹന്‍ സിങിന് പിന്‍വാതിലിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്കും ആയിക്കൂടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി.
ആഗ്രയില്‍ ചൊവ്വാഴ്‌ച നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രയാകാനുള്ള തന്റെ ആഗ്രഹം മായ പറയാതെ പറഞ്ഞത്. പ്രാദേശിക നേതാക്കളെല്ലാം പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ശൈലിയെന്ന് സോണിയ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയായിട്ടാണ് മായ ഈ പ്രതികരണം നടത്തിയത്.
മന്‍മോഹന്‍ സിങ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. അദ്ദേഹത്തെ പിന്‍വാതിലിലൂടെ രാജ്യസഭയില്‍ എത്തിച്ച് പ്രധാനമന്ത്രിയാക്കുകയാണ് ഉണ്ടായത്. മന്‍മോഹന് പ്രധാനമന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് എനിക്കും അതായിക്കൂടാ.
പല തിരഞ്ഞെടുപ്പുകളിലും വിജയിച്ച രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ വിദ്യാസമ്പന്നയും ദളിതയുമായ ഒരാള്‍ക്ക് പ്രധാനമന്ത്രിയായികൂടെന്നുണ്ടോ- മായാവതി ചോദിച്ചു.
ഗുജറാത്തുകാര്‍ അദ്വാനിയെയും പഞ്ചാബുകാര്‍ മന്‍മോഹന്‍ സിങിനെയും പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ ഉത്തര്‍പ്രദേശുകാര്‍ക്കും അവരുടെ പ്രതിനിധിയായ എന്നെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാം- മായ പറഞ്ഞു












Click it and Unblock the Notifications