9.46 കോടി ജനങ്ങള്‍ വ്യാഴാഴ്ച ബൂത്തിലേക്ക്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പില്‍ ഏഴു സംസ്ഥാനങ്ങളിലായി വ്യാഴാഴ്ച 9.46 കോടി വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്. 85 മണ്ഡലങ്ങളിലായി 1315 സ്ഥാനാര്‍ത്ഥികളാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 119 പേര് സ്ത്രീകളാണ്.
1.29 ലക്ഷം പോളിങ് ബൂത്തുകളാണ് നാലാംഘട്ട വോട്ടെടുപ്പിന് വേണ്ടി സജ്ജീകരിച്ചിരിയ്ക്കുന്നത്. ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറാന്‍ ആഗ്രഹിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഏറെ നിര്‍ണായകമാണ് ഈ ഘട്ടം.
വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ 25 സീറ്റുകളിലും ദില്ലിയെ ഏഴു സീറ്റുകളിലും ഇരു പാര്‍ട്ടികള്‍ക്കും തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ഇതിനൊപ്പം ഉത്തര്‍പ്രദേശിലെ 18 സീറ്റിലും ഹരിയാനയിലെ 10 സീറ്റിലും വ്യാഴാഴ്ച വിധി നിര്‍ണയിക്കപ്പെടും. കേന്ദ്ര മന്ത്രി ലാലു പ്രസാദ് യാദവ് മത്സരിയ്ക്കുന്ന പാടലീപുത്രയടക്കം മൂന്നു സീറ്റിലെ വോട്ടെടുപ്പോടെ ബീഹാറിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
നന്ദിഗ്രാം ഉള്‍പ്പെടുന്ന തംലക്ക് അടക്കം പശ്ചിമ ബംഗാളിലെ 17 സീറ്റിലും നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഇടതുപക്ഷത്തെ മുട്ടുകുത്തിയ്ക്കുകയെന്ന ഉദ്ദേശത്തോടെ കോണ്‍ഗ്രസും തൃണമൂലും ഇവിടെ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, മുലായം സിങ് യാദവ് എന്നിവര്‍ നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications