റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പങ്കില്ല: വിഎസ്
തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് നല്കിയ നിയമോപദേശം ചോര്‍ന്നതില്‍ തനിക്കോ തന്റെ ഓഫീസിനോ പങ്കില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശം അടങ്ങിയ കവര്‍ അരക്കും നൂലം കെട്ടിയ ഫയലിലാണ് എന്റെ മുമ്പിലെത്തിയത്. ഉടന്‍തന്നെ പ്രൈവറ്റ് സെക്രട്ടറി ഷീല തോമസിനോട് കത്ത് തുറന്ന് വായിക്കാന്‍ ആവശ്യപ്പെട്ടു.
അതേ സമയം തന്നെ എന്റെ പിന്നിലുണ്ടായിരുന്ന ടിവിയില്‍ കൂടി നിയമോപദേശത്തിലെ വിശദാംശങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു- വി.എസ് വിശദീകരിച്ചു.
നിയമോപദേശം ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ചതായി വാര്‍ത്തകള്‍ കണ്ടതോടെ ഞാന്‍ എജിയെ ഫോണില്‍ വിളിച്ച് കാര്യം ആരാഞ്ഞു. അപ്പോള്‍ തന്റെ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇനി കത്ത് കിട്ടിയിട്ട് ഇക്കാര്യത്തില്‍ പ്രതികരിക്കാം- അദ്ദേഹം പറഞ്ഞു.
ഇതോടെ നിയമോപദേശം പുറത്തുവന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണോ അതോ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം തന്നെ ചോര്‍ത്തി നല്കിയതാണോ എന്ന കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ വിവാദമായിരിക്കുകയാണ്.
മുഖ്യമന്ത്രിയ്ക്കു മാത്രമായി എജി കൈമാറേണ്ട നിയമോപദേശത്തിന്റെ പകര്‍പ്പുകള്‍ മറ്റുകൈകളില്‍ എങ്ങനെ എത്തിയെന്ന് എജി തന്നെ വ്യക്തമാക്കേണ്ടിവരുമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ വി.എസിനെ പ്രതിക്കൂട്ടിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.
-
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications