എജിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ കേസില്‍ മുന്‍ മന്ത്രിയും സിപിഎം സെക്രട്ടറിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം മന്ത്രിസഭ അംഗീകരിച്ചു.
സര്‍ക്കാറിന്റെ തീരുമാനം മുദ്രവച്ച കവറില്‍ ഉടന്‍ ഗവര്‍ണര്‍ക്ക് നല്‍കും. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് അനുവദിച്ച സമയപരിധി മെയ് 11 അവസാനിക്കുന്നതിനാല്‍ നടപിടകള്‍ വേഗത്തിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കേസില്‍ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന ഉപദേശവും അംഗീകരിച്ചതായാണ് സൂചന. പിണറായിയുടെ കാര്യത്തില്‍ സിപിഎം നിലപാട് അംഗീകരിക്കാന്‍ തീരുമാനിച്ച ഘടകക്ഷികള്‍ മന്ത്രിസഭായോഗത്തിലും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഒരു മണിക്കൂറോളം ഇക്കാര്യമാണ് മന്ത്രിസഭ ചര്‍ച്ച ചെയ്‌തത്.












Click it and Unblock the Notifications