Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

കൊച്ചി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ട എന്ന് എജിയുടെ നിയമോപദേശം മന്ത്രിസഭ അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ 12 മണിക്കൂര്‍ ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹം, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ബന്ധിയ്ക്കില്ലെന്നും, സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും തങ്കച്ചന്‍ അറിയിച്ചു.

മതിയായ രേഖകള്‍ പരിശോധിക്കാതെയുള്ള എജിയുടെ നിയമോപദേശം ശരിയല്ല. ഇത് തള്ളിക്കളയാന്‍ ഗവര്‍ണര്‍ തയാറാകണം. തികച്ചും രാഷ്‌ട്രീയപരമായാണ് എജി നിയമോപദേശം തയ്യാറാക്കിയതെന്ന് തങ്കച്ചന്‍ ആരോപിച്ചു. പിണറായിയുള്‍പ്പെടെയുള്ള മൂന്ന് പേരെ കുറ്റക്കാരല്ലെന്ന് പ്രഖ്യാപിച്ച എജി തന്റെ അധികാരസീമയ്ക്കപ്പുറം കടന്നിരിയ്ക്കുകയാണ്. ലാവലിന്‍ കേസില്‍ രാഷ്‌ട്രീയ നിലപാട് കൈക്കൊണ്ട എജി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്ത് ചോര്‍ച്ചയെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ യുഡിഎഫ് നേതൃത്വം വിമര്‍ശിച്ചു. ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഏല്പിച്ച കത്ത് സിപിഎം സെക്രട്ടേറിയേറ്റില്‍ എങ്ങനെ ചര്‍ച്ചയായി എന്ന് വ്യക്തമാക്കണം.

മന്ത്രിസഭ സ്വതന്ത്രമായി തീരുമാനമെടുക്കേണ്ട വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്കിയത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ കൂടുതല്‍ പ്രക്ഷോഭപരിപടികള്‍ക്ക് രൂപം നല്‍കാന്‍ ഈ മാസം എട്ടിന് യുഡിഎഫ് യോഗം ചേരുമെന്നും തങ്കച്ചന്‍ അറിയിച്ചു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+