കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ പന്നിപ്പനി വൈറസ്‌ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്നു. അമേരിക്കയിലെ 36 സ്റ്റേറ്റുകളിില്‍ 286 പേരിലാണ്‌ പന്നിപ്പനിയുടെ വൈറസ്‌ കണ്ടെത്തിയത്‌.

ഒറ്റ ദിവസം കൊണ്ട്‌ അറുപത്‌ പേരിലാണ്‌ പനി പടര്‍ന്നുപിടിച്ചത്‌. കാര്യങ്ങള്‍ ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അമേരിക്കയിലെ എല്ലാ സ്‌റ്റേറ്റുകളിലും എച്ച്‌1എന്‍1 വൈറസ്‌ പടര്‍ന്നുപിടിക്കുമെന്ന്‌ അമേരിക്കയിലെ രോഗ നിയന്ത്രണം പ്രതിരോധ സെന്ററുകള്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.

ഇതുവരെ ലോകത്താകമാനം 21 രാജ്യങ്ങളില്‍ 1124 പേരില്‍ പനിബാധയുണ്ടായെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്ക്‌. ഇതില്‍ പകുതിയലധികം പേരും മെക്‌സിക്കോയില്‍ ഉള്ളവരാണ്‌. ഏഷ്യയില്‍ ചൈനയിലല്ലാതെ മറ്റൊരിടത്തും രോഗം എത്തിയിട്ടില്ല. ചൈനയില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌.

ഇന്ത്യയില്‍ പനിബാധയുണ്ടെന്ന്‌ സംശയിച്ച്‌ ചിലരെ നിരീക്ഷണ വിധേയരാക്കിയെങ്കിലും വിശദപരിശോധനകളില്‍ രോഗം ഇല്ലെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതിനിടെ വിവിധ രാജ്യങ്ങളിലെ പന്നികയറ്റുമതിയെ രോഗം സാരമായി ബാധിച്ചിട്ടുണ്ട്‌. മെക്‌സിക്കോയില്‍ നിന്നുള്ള പന്നിക്കയറ്റുമതിയെയാണ്‌ രോഗബാധ ഏറ്റവുമേറെ ബാധിച്ചത്‌.

അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പന്നിയിറച്ചിയ്‌ക്കും മറ്റു രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. മെക്‌സിക്കോയില്‍ വിനോദസഞ്ചാരരംഗത്തും വന്‍ നഷ്ടമുണ്ടായിക്കഴിഞ്ഞു. മെക്‌സിക്കോയില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ക്ക്‌ പല രാജ്യങ്ങളും നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ്‌ വിവിധ മേഖലകളില്‍ പനി കാരണം നഷ്ടം നേരിടുന്നത്‌.

ഇതിനിടെ പന്നിപ്പനിയ്‌ക്കു കാരണമായ എച്ച്‌1എന്‍1 വൈറസ്‌ പന്നിയിറച്ചിയില്‍ കണ്ടെത്തിയിട്ടില്ലെന്ന്‌ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന(എഫ്‌എഒ) അറിയിച്ചു. പന്നിയിറച്ചി ഭക്ഷ്യയോഗ്യമാണെന്നും അത്‌ കഴിയ്‌ക്കുന്നതുകൊണ്ട്‌ അപകടമില്ലെന്നും എഫ്‌എഒ വ്യക്തമാക്കി. പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ 20 രാജ്യങ്ങള്‍ പന്നിയിറച്ചി ഇറക്കുമതി നിരോധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X